തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്കുള്ള ഒഴിവ് സീറ്റുകളിലേക്ക് ഒക്ടോബർ,12ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കും. എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10നാണ് അലോട്ട്മെന്റ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഒഴിവുകളുടെ വിശദാംശങ്ങൾ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കേൺണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...









