തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും. ഒഴിവുകളുടെ വിവരത്തിന് വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുമായോ സര്‍വകലാശാലാ സെന്ററുമായോ ബന്ധപ്പെടേണ്ടതാണ്.
ബിസിഎ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 7907495814.