പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

എംജി നാളത്തെ പരീക്ഷ മാറ്റി, റാങ്ക് ലിസ്റ്റ്, പിജി സ്‌പോട്ട് അഡ്മിഷൻ, വിവിധ പരീക്ഷകൾ

Aug 10, 2023 at 5:00 pm

Follow us on

കോട്ടയം:എട്ടാം സെമസ്റ്റർ ബി.ടെക്(2010 മുതലുള്ള അഡ്മിഷൻ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷയുടെ ഇന്ന്(ഓഗസ്റ്റ് 11) നടത്താനിരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരീക്ഷ ഓഗസ്റ്റ് 14 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഡിഗ്രി പ്രോഗ്രാമുകൾക്ക് ഒന്നാം ഫൈനൽ അലോട്ട്‌മെൻറ് മുഖേനയുള്ള പ്രവേശനത്തിൻറെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളേജുകളുമായി ബന്ധപ്പെട്ട് സാധ്യത മനസിലാക്കി ഓഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് മുൻപ് പ്രവേശനം നേടണം.

പിജി സ്‌പോട്ട് അഡ്മിഷൻ
സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ്.സി മാത്തമാറ്റിക്‌സ് 2023 ബാച്ചിൽ ഈഴവ, എസ്.സി, എക്‌സ്.ഒ.ബി.സി, മുസ്ലിം, എച്ച്.ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി ഓഗസ്റ്റ് 14ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8304870247. ഇമെയിൽ: sms@mgu.ac.in

സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ഓഗസ്റ്റ് 14ന് രാവിലെ 10.30ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (http://mgu.ac.in). ഫോൺ: 9497812510, 9400552374

പരീക്ഷ അപേക്ഷ
ആറാം സെമസ്റ്റർ ബി.പി.ഇ.എസ്(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും. ഓഗസ്റ്റ് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പിഴയില്ലാതെ ഓഗസ്റ്റ് 17നും സൂപ്പർഫൈനോടു കൂടി ഓഗസ്റ്റ് 18നും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി – മെയ് 2023(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 22ന് അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ മ്യൂസിക് വോക്കൽ, വയലിൻ, വീണ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 17 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും, ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രോജക്ട്, വൈവ വോസി
ജൂണിൽ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി – ജൂലൈ 2023(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

Follow us on

Related News