പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തീയതികൾ

Aug 2, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:സര്‍ക്കാർ മെഡിക്കൽ കോളജിൽ 2023-ലെ ഒന്നാം വര്‍ഷ എംബിബിഎസ്‌ കോഴ്സിലേക്കുള്ള പ്രവേശനത്തിന്‌ കേരള എന്‍ട്രന്‍സ്‌ കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5 ന്‌ തിരുവനന്തപുരം സര്‍ക്കാർ മെഡിക്കൽ കോളേജ്‌ ക്യാമ്പസിലെ COK യിലും ഓഗസ്റ്റ്‌ 7, 8 തീയതികളിൽ ഓള്‍ഡ്‌ ഓഡിറ്റോറിയത്തിലും രാവിലെ 10 മണിക്ക്‌ പ്രവേശനത്തിന്‌ എത്തിച്ചേരേണ്ടതാണ്‌. താഴെപറയുന്ന ഒറിജിനല്‍ രേഖകളും രണ്ട്‌ ശരി പകര്‍പ്പുകളും സഹിതം അഡ്മിഷനു ഹാജരാകേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0471-2528383 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്‌.

അലോട്ട്മെന്റ്‌ മെമ്മോ, അഡ്മിറ്റ്‌ കാര്‍ഡ്‌, നീറ്റ്‌ റിസള്‍ട്ട്‌ സ്കോർ ഷീറ്റ്‌, കീം ഡാറ്റാ ഷീറ്റ്‌, ഫീസ്‌ രസീത്‌, എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു മാര്‍ക്ക്‌ ലിസ്റ്റ്‌ ആൻഡ് പാസ്‌ സര്‍ട്ടിഫിക്കറ്റ്‌, ടി.സി ആൻഡ് കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റ്‌, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (എം.എം.ആര്‍, ചിക്കന്‍പോക്സ്‌, ഹെപ്പറ്ററ്റീസ്‌), മെഡിക്കല്‍ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ – 5 എണ്ണം, സ്റ്റാമ്പ്‌ സൈസ്‌ ഫോട്ടോ – 2 എണ്ണം, 50 രൂപയുടെ 4 മുദ്ര പത്രം (Total -200/- Kerala Stamp Paper). എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്കാൻ ചെയ്ത കോപ്പി (100 kb each) ഇമെയിൽ uggmct2022@gmail.com അയക്കുക. വിശദവിവരങ്ങള്‍ക്ക്‌: https://tmc.kerala.gov.in സന്ദര്‍ശിക്കുക.

Follow us on

Related News