പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി

Aug 1, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ് യഥാസമയം സര്‍വകലാശാലയില്‍ ഒടുക്കുന്നതിന് നടപടി വേണമെന്നും വി.സി. ആവശ്യപ്പെട്ടു. കോളേജുകളുടെ കൂടി കായികമേഖലാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.

2019-20 അധ്യയന വര്‍ഷത്തില്‍ മാത്രം ഈ ഇനത്തില്‍ സര്‍വകലാശാലക്ക് 5.67 കോടി രൂപയോളം ലഭിക്കാനുണ്ട്. കായിക വകുപ്പിനായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. ഹരിദയാല്‍, ഡോ. ഷിനു, അസി. രജിസ്ട്രാര്‍ ആരിഫ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on

Related News