പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല സ്പോട്ട് അഡ്മിഷന്‍, പ്രാക്ടിക്കല്‍ പരീക്ഷകൾ

Jul 31, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (എം.ടി.ടി.എം)പ്രോഗ്രാമില്‍ 2023-24 അധ്യയന വര്‍ഷം എസ്.സി വിഭാഗത്തില്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഓഫീസില്‍ എത്തണം. ഫോണ്‍- 0481 2732922, 9847700527.

പ്രാക്ടിക്കല്‍ പരീക്ഷകൾ
🌐നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി – ജൂണ്‍ 2023(സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍ അതത് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍റ് ഡയറ്റെറ്റിക്സ് – ജൂണ്‍ 2023(2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഏഴിനു തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

Follow us on

Related News