തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 6 ന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...








