SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജൂൺ 26 വരെ സൗകര്യമുണ്ടാകും.
പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നന്പർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താൻ കഴിയുക.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടച്ചശേഷം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും 26 വരെ അപേക്ഷ നൽകാം.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്കും ഈ സമയപരിധിക്കുള്ളിൽ ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും സാധിക്കും. ഇതിന് കമ്യൂണിറ്റി മെരിറ്റ് ക്വാട്ട ലോഗിൻ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.