SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: നാലാം സെമസ്റ്റർ സി.ബി.സി.എസ്(2021 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾക്ക് മെയ് 29 മുതൽ ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം.
ജൂൺ രണ്ടിനു പിഴയോടു കൂടിയും ജൂൺ മൂന്നു മുതൽ അഞ്ചു വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി(2022 അഡ്മിഷൻ റഗുലർ, 2013 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജൂൺ 20 വരെ ഫീസടച്ച് അപേക്ഷ നൽകാം. ജൂൺ 21നു പിഴയോടു കൂടിയും ജൂൺ 22നു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 12നു തുടങ്ങും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രം മാറ്റി
നേര്യമംഗലം, ശ്രീ ധർമശാസ്താ ആർട്‌സ് ആൻഡ് സയൻസ് കോളജിന് അഫിലിയേഷൻ നഷ്ടമായ സാഹചര്യത്തിൽ ഈ കേന്ദ്രത്തിൽ ബിരുദ സപ്ലിമെന്ററി പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾക്ക് കോതമംഗലം, എൽദോ മാർ ബസേലിയസ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചു.
പരീക്ഷാ ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ എം.സി.എ(2019,2018,2017 അഡ്മിഷനുകൾ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി-2019,2018 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയോടൊപ്പം പ്രിൻസിപ്പിൾസ് ഓഫ് മാനേജ്‌മെന്റ് ആന്റ് അക്കൗണ്ടിംഗ്, അനാലിസിസ് ആന്റ് ഡിസൈൻ ഓഫ് അൽഗോരിതംസ് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി. പരീക്ഷകൾ യഥാക്രമം മെയ് 29, 31 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല