SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ 29-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ബി.ടി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ. ടെലിവിഷന്‍ ആന്‍ഡ് ഫിലിം, ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം 31-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധവിഷയങ്ങളുടെ (സി.ബി.സി.എസ്.എസ്.-യു.ജി.)
റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ മെയ് 31-ന് തുടങ്ങും.
പരീക്ഷാഫലം
ബി.ബി.എ. എല്‍.എല്‍.ബി. 2016 പ്രവേശനം, എല്‍.എല്‍.ബി. യൂണിറ്ററി (2018 പ്രവേശനം) ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (പാര്‍ട്ട് ടൈം-2009) സ്‌കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധന, പകര്‍പ്പ് എന്നിവക്ക് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഹാള്‍ടിക്കറ്റ്
മെയ് 26-ന് തുടങ്ങുന്ന അദീബ് ഇ ഫാസില്‍ ഫൈനല്‍ റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍/മെയ് 2023 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 23 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാകും.
പരീക്ഷാ രജിസ്‌ട്രേഷന്‍
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 സ്‌കീം, 2019 പ്രവേശനം) മെയ് 2023 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 29 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.