പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

‘ഭരണഘടനയെ അറിയുക’ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്: ഉദ്ഘാടനം നാളെ

Feb 13, 2023 at 2:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:പൊതുഭരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കെവൈഎൽഎ) യും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (എൻ.യു.എ.എൽ.എസ്) ചേർന്ന് വികസിപ്പിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ ‘know Our Constitution – നമ്മുടെ ഭരണഘടനയെ അറിയുക\’ എന്നതിന്റെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് കൊച്ചി നുവാൽസ് ക്യാമ്പസിൽ നിയമമന്ത്രി പി. രാജീവ് നിർവഹിക്കും.

\"\"

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളെ, പ്രധാനമായും, യുവതയെ ബോധവത്കരിക്കുക എന്നതാണ് 20 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന്റെ ലക്ഷ്യം. നുവാൽസിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച കോഴ്‌സ് http://lms.kyla.kerala.gov.in ൽ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സായി ലഭ്യമാകും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈലയും നുവാൽസും സംയുക്തമായി നൽകുന്ന ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.

\"\"

Follow us on

Related News