SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി വുഡ് സയൻസ് & ടെക്നോളജി/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ കെമിസ്ട്രി/ ഫിസിക്സ്/ ജിയോഗ്രഫി / എം പി എഡ്/ എം എ ആന്ത്രോപോളജി/ ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ മ്യൂസിക്/ എം സി എ (സി ബി സി എസ്സ് എസ്സ് – 2020 സിലബസ്), റഗുലർ, മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 09 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ് – 2020 സിലബസ് ) റഗുലർ, മെയ് 2022 പരീക്ഷ ഡിസംബർ 5 ന് ആരംഭിക്കും. വിശദമായ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഓറിയന്റേഷൻ പ്രോഗ്രാം
കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ എന്നിവർക്കായി 30.11.2022 ബുധനാഴ്ച ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10.30 ന് സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരളാ സർവകലാശാലയുടെ ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫസർ ഗബ്രിയേൽ സൈമൺ തട്ടിൽ പങ്കെടുക്കും. ഇത് സംബന്ധമായി വിശദമായ ഇമെയിൽ സന്ദേശം എല്ലാ കോളേജുകളിലേക്കും അയച്ചിട്ടുണ്ട്. സന്ദേശം ലഭിക്കാത്തവർ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും പരിപാടിയിൽ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പ്രൊജക്റ്റ് /പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെയും, സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ 2021 പ്രായോഗിക പരീക്ഷകൾ, മിനി പ്രൊജക്റ്റ് പരീക്ഷകൾ എന്നിവ 2022 ഡിസംബർ 1,2,5,6,8,9 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
ഡിസംബറിൽ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ്, ബി.എസ്.സി. ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി, ബി. എസ്.സി. കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് (ന്യൂ ജൻ കോഴ്സ് -2020 അഡ്മിഷൻ) ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഡിസംബറിൽ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ്, ബി.എസ്.സി. ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി, ബി. എസ്.സി. കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് (ന്യൂ ജൻ കോഴ്സ് -2020 അഡ്മിഷൻ) ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.