SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: മലപ്പുറം തവനൂരിലെ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക് പ്രവേശനത്തിന് അവസരം. കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കോളേജാണിത്. ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഭാവിയിൽ വരാവുന്ന ഒഴിവിലേക്കുമാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. കീം റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സംവരണം പാലിച്ചാണ് പ്രവേശനം. രേഖകൾ സഹിതം നവംബർ 7ന് രാവിലെ 11ന് മുൻപ് കോളേജിൽ എത്തണം. വിശദാംശങ്ങൾ കോളേജിന്റെയും സർവകലാശാലയുടെയും വെബ്‌സൈറ്റുകളിൽ (https://kcaet.kau.in/, http://kau.in) ലഭ്യമാണ്.