പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

എംഎഡ് ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു  

Oct 28, 2022 at 6:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകളിൽ ഏകജാലകം വഴിയുള്ള എം.എഡ് പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
മാനേജ്മെന്റ് ക്വാട്ടയിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകൾക്കായി അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ സമർപ്പിക്കുന്ന അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകണം. ഏകജാലകം വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷ നൽകാൻ കഴിയില്ല. വികലാംഗർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഓൺലൈനിൽ അപേക്ഷ നൽകണം.

\"\"

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളേജുകളിൽ ഓൺലൈനായി നടത്തും. പ്രോസ്പക്ടസിൽ നിർദേശിച്ചിട്ടുള്ളതുപോലെ സംവരണത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകർ ഉറപ്പാക്കണം. മതിയായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ പ്രവേശനം റദ്ദാക്കപ്പെടുന്നതാണ്.

\"\"

പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗങ്ങളിൽ പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.
ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ഇൻകം ആന്റ് അസറ്റ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. സംവരാണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗക്കാർക്ക് പൊതുവിഭാഗം തിരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം സംവണം ആവശ്യമില്ല എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുയോ ചെയ്യാം.
എൻ.സി.സി/എൻ.എസ്.എസ് ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻമാരുടെയും ജവാൻമാരുടെയും ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം ഉപയോഗിക്കണം.

\"\"

ഈ സംവരണത്തിനായി ആർമി, നേവി, എയർ ഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. രജിസ്ട്രേഷൻ ഫീസ് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 650 രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമാണ്. ഓൺലൈൻ രജിസ്ട്രേഷന്  http://cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

\"\"


 
 

Follow us on

Related News