പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല പ്രൈവറ്റ് പിജി പരീക്ഷയിൽ കൂട്ടത്തോൽവി

Aug 10, 2022 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം:
എം ജി സർവകലാശാല പി.ജി പ്രൈവറ്റ് ഒന്ന് രണ്ട് സെമസ്റ്റർ പരീക്ഷയിൽ വിദ്യാർഥികള്‍ക്ക് കൂട്ടത്തോൽവി. 2019ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഫലം ജൂലൈ 30നാണ് പുറത്തുവന്നത്. പുറത്ത് വന്ന ഫലങ്ങളിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും പരീക്ഷയിൽ തോറ്റു. 3987 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തരുന്നത് അതില്‍ 3017 പേർ മാത്രമാണ് പരീക്ഷ എഴുതിയവര്‍. പരീക്ഷ എഴുതിയവരില്‍ വിജയിച്ചത് ആകെ 269 പേർ മാത്രം.

\"\"

ആകെ വിജയം 8.9 ശതമാനം മാത്രം. പരീക്ഷ വൈകിയതിനാൽ 970 പേർ കോഴ്സ് ഉപേക്ഷിച്ചു. എം.എസ്സി മാത്‍സ്, എം.എ സംസ്കൃതം, എം.എ ഫിലോസഫി, എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ രണ്ടു സെമസ്റ്ററിലും കൂടി ആരും വിജയിച്ചില്ല. എം.എസ്സിക്ക് 60 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 38 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. അതിൽ ഒരാള്‍ വീതമാണ് ഓരോ സെമസ്റ്ററിനും പാസായത്. ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ രജിസ്റ്റർ ചെയ്ത എം.കോമിനും ജയിച്ചത്‌ 5.9 ശതമാനം പേർ മാത്രം. എഴുതിയ 2390 പേരിൽ ജയിച്ചത് 141 പേർ.

\"\"

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് ഭാഷ വിഷയങ്ങൾക്കെല്ലാം കൂടി 465 പേർ രജിസ്റ്റർ ചെയ്തു. 296 പേർ മാത്രം പരീക്ഷ എഴുതി. ജയിച്ചവർ 69. വിജയം 23.3 ശതമാനം മാത്രം.

Follow us on

Related News