പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിപ്ലോമ ഇൻ വൊക്കേഷൻ കോഴ്‌സ്; അവസാന തീയതി ഓഗസ്റ്റ് 20

Aug 9, 2022 at 8:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം:
പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ ഇൻ വൊക്കേഷൻ (D Voc) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അഞ്ച് സർക്കാർ പോളിടെക്‌നിക് കോളേജുകളിലേക്കാണ് ത്രിവത്സര ഡി-വോക് പ്രോഗ്രാം നടത്തപ്പെടുന്നത്. കേരള സർക്കാരിന്റെ ASAPഉം സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കൂടിയാണ് AICTE-അംഗീകൃത കോഴ്‌സുകൾ നടത്തുന്നത്.

\"\"

3 വർഷം (6 സെമസ്റ്റർ) ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്. കൂടാതെ തിങ്കൾ മുതൽ ശനി വരെയാണ് ക്ലാസുകൾ നടത്തുക. ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 7.00 വരെയാണ് ക്ലാസുകളുടെ സമയം. ആകെ സീറ്റുകളിൽ 50 ശതമാനം സ്പോൺസർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി മാറ്റിവെക്കുകയും ബാക്കിയുള്ളവ ജനറൽ മെറിറ്റിന് കീഴിൽ പരിഗണിക്കുകയും ചെയ്യും.

\"\"

ഗവ. പോളിടെക്നിക് കോളേജ് ആറ്റിങ്ങൽ, IPT & GPC ഷൊർണൂർ, ഗവ. പോളിടെക്‌നിക് കോളേജ് കോട്ടയം, ഗവ. പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ, MTI തൃശ്ശൂർ എന്നീ കോളേജുകളിലാണ് ഈ കോഴ്സ് നടത്തുന്നത്. വിദ്യാർത്ഥികൾ SSLC/THSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർ ആയിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.08.2022. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://www.polyadmission.org/dvoc/index.php?r=site%2Fhome, www.asapkerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

Follow us on

Related News