പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി

Jul 11, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

തിരുവനന്തപുരം: ഐഎച്ച്ആർഡിക്കു കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.ടെക്/ എം.ടെക് ഡിഗ്രി/ എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന വർഷ 👇🏻👇🏻

\"\"

പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംഗ്/ പ്രവേശന തീയതിയിൽ ഹാജരാക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്.  ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണവിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷഫീസ്.  അപേക്ഷഫീസ്  ഡി.ഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം.👇🏻👇🏻

\"\"

അപേക്ഷ  ഫോറം ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ്  http://ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് http://cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം. താല്പര്യമുള്ളവർ ജൂലൈ 15 മുൻപായി പ്രിൻസിപ്പാൾ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കടമാൻകുളം. പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447402630, 0469-2677890, 2678983, 8547005034,  http://hrd.ac.inhttp://cek.ac.in.

\"\"

Follow us on

Related News