പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

പ്ലീസ് പ്രോജക്ടിനു കീഴിലുള്ള ഓപ്പൺ ഡേറ്റ ലാബിൽ ഇന്റേൺഷിപ്: ജൂലൈ 15 വരെ അപേക്ഷിക്കാം

Jul 8, 2022 at 2:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ പ്ലീസ് പ്രോജക്ടിനു കീഴിൽ കാസർഗോഡ് ഗവ. കോളേജിൽ അനുവദിച്ച ഓപ്പൺ ഡേറ്റ ലാബിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപെൻഡ്. ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.

തിരഞ്ഞെടുപ്പ്: അഭിരുചി, അഭിമുഖ പരീക്ഷകളുടെ അടിസ്ഥാനത്തിൽ.

\"\"

യോഗ്യതയും ഒഴിവുകളുടെ എണ്ണവും

മാത്തമാറ്റിക്സ്, ഫിസിക്സ്, ​സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ബിരുദം അഥവാ ഉയർന്ന യോഗ്യതയും അനാലിസിസ്, കംപ്യൂ‌‌ട്ടർ പ്രോഗ്രാമിങ് വൈദഗ്ധ്യവും ഉള്ളവർ- 1

എം.എ ഇക്കണോമിക്സ് യോഗ്യതയും ഇക്കണോമിക് ഡേറ്റ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയവും- 1

ഡേറ്റ സയൻസ്, ഐടി, കംപ്യൂട്ടർ സയൻസ്‌‌‌ വിഷയങ്ങളിൽ കുറഞ്ഞത് ബിഎസ്‌സി, ബി.ടെക് ബിരുദവും പൈതൺ പ്രോഗ്രാമിങ്, ഡേറ്റ അനാലിസിസ് വൈദഗ്ധ്യവും ഉള്ളവർ- 2

എം.എസ്‌.സി. ജിയോളജി/തത്തുല്യ യോഗ്യതയും, ജിയോ–എൻവയൻമെന്റൽ ഡേറ്റ കൈകാര്യം ചെയ്യുന്നതിൽ പരിചയവുമുള്ളവർ- 1

അപേക്ഷിക്കേണ്ട വിധം: വിശദമായ ബയോഡേറ്റ സഹിതം odlab@gck.ac.in എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 7012404711

\"\"

Follow us on

Related News