പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

ക്ലാസുകൾ ജൂൺ 1മുതൽ, പ്രായോഗിക, വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും: കണ്ണൂർ സർവകലാശാല വാർത്തകൾ

May 30, 2022 at 5:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

കണ്ണൂർ: മധ്യവേനൽ അവധിക്ക് ശേഷം സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ 1ന്  തുറക്കുന്നതാണ്. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ1 ന് തന്നെ ആരംഭിക്കുന്നതാണ്. മറ്റ്‌ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ 2022-23 വർഷത്തെ അക്കാദമിക പരീക്ഷാ കലണ്ടർ പ്രകാരം ആരംഭിക്കുന്നുണ്ടെന്ന് അതാത് കോളേജ് പ്രിൻസിപ്പാൾ / വകുപ്പ് മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണ്. അക്കാദമിക പരീക്ഷാ കലണ്ടർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.06.2022  വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം
ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 07.06.2022 മുതൽ 10.06.2022  വരെ പിഴയില്ലാതെയും  13.06.2022  വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഫീസടച്ചാൽ മാത്രമേ റെഗുലർ വിദ്യാർഥികളുടെ അപേക്ഷ പൂർണമാകൂ. ഫീസാനുകൂല്യമുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

\"\"

ടൈംടേബിൾ
31.05..2022, 01.06.2022 തീയതികളിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. ഫിലോസഫി, ബി. എസ് സി. സൈക്കോളജി (റെഗുലർ – നവംബർ 2021) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷകൾ ഉച്ചക്ക് 01:30 ന് ആംരംഭിക്കും.
30.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

\"\"


 
പ്രായോഗിക/ വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പ്രായോഗിക/ വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും ചുവടെ നൽകിയ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
എം. എസ് സി. ഫിസിക്സ് – ജൂൺ 3,4,6,7,8,9
എം. എസ് സി. കെമിസ്ട്രി – ജൂൺ 7,8,9,10,13,14,16,17
എം. എസ് സി. ബോട്ടണി -1,3,6,7,8,9
എം. എസ് സി. സുവോളജി – ജൂൺ 14,15,16,17,20
എം. എസ് സി. മാത്തമാറ്റിക്സ് – ജൂൺ 6,7,8,9,10
എം. എസ് സി. മൈക്രോബയോളജി & ബയോടെക്നോളജി- ജൂൺ 2,3,4,6,7,8,9
എം. എസ് സി. ജിയോളജി – ജൂൺ 13,14,15
എം.കോം – ജൂൺ 7,8,9.

\"\"

Follow us on

Related News