പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, പിജി പ്രവേശന പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

May 21, 2022 at 4:25 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തേഞ്ഞിപ്പലം: എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍/ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 30 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് student.uoc.ac.in
0494 2400288, 2407356

\"\"

പി.ജി. പ്രവേശന പരീക്ഷ

2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ 27-ന് മുമ്പായി culaw@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിന്റെ തീയതി ഇ-മെയിലില്‍ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍/മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 26-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെയും പ്രാക്ടിക്കല്‍ ജൂണ്‍ 1-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഇ.എം.എസ്. ചെയറില്‍ പ്രഭാഷണം

\’പ്രൊഫ. ഐജാസ് അഹമ്മദും ഇന്ത്യന്‍ ഇടതുപക്ഷവും\’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ സെമിനാര്‍ നടത്തുന്നു. 24-ന് വൈകീട്ട് 3 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. പി.കെ. പോക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.

സര്‍വകലാശാലാ പാര്‍ക്ക് അടച്ചു

നവീകരണ പ്രവൃത്തികളും കാലവര്‍ഷവും കണക്കിലെടുത്ത് മെയ് 21 മുതല്‍ ജൂണ്‍ 30 വരെ സര്‍വകലാശാലാ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Follow us on

Related News