JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ സ്വയംഭരണ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്-ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താൽപ്പര്യമുള്ള സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ. 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം മെയ് 31നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.