JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോഴിക്കോട്: സംസ്ഥാനത്ത് 2019ൽ തുടങ്ങിയ അധ്യാപക -വിദ്യാർഥി പരിശീലന കോഴ്സിന്റെ (ഡി.എൽ.എഡ് ഭാഷാധ്യാപക കോഴ്സ്) ആദ്യ ബാച്ചിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ പരാതി. വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ഫലമാണ് പരീക്ഷഭവൻ വൈകിപ്പിക്കുന്നത്. ഇതു കാരണം കോഴ്സ് പൂർത്തിയാക്കാനും ജോലിയിൽ പ്രവേശനം നേടാനും കഴിയാതെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടുന്നത്. 2020 ബാച്ചിന്റെ ഐ.ടി പ്രായോഗിക പരീക്ഷ നടക്കാത്തതാണ് നാലാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമായി പറയുന്നത്. ഇക്കാരണത്താൽ 2019 ബാച്ചിന്റെ പരീക്ഷ ഫലം തടഞ്ഞുവെച്ചിരിക്കുന്നത് അനീതിയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷാഫലം വൈകുന്നത് കാരണം ഈ അധ്യയന വർഷവും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ് അറബിക്, ഉർദു, സംസ്കൃതം, ഹിന്ദി ഭാഷകളിലായി കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾ നേരിടുന്നത്.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

അധികൃതർ ഉദാസീനത വെടിഞ്ഞ് ഉടൻ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം. 2019 ജൂണിൽ ആരംഭിക്കേണ്ട കോഴ്സ് ഏറെ വൈകി നവംബർ അവസാനത്തോടുകൂടിയാണ് ആരംഭിച്ചത്. 2021 നവംബറോടുകൂടി കോഴ്സ് അവസാനിപ്പിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും 2022 മാർച്ച് വരെ നീണ്ടു. പിന്നീട് നാലാം സെമസ്റ്റർ പരീക്ഷ നടത്തിയപ്പോൾ ഫലം പ്രസിദ്ധീകരിക്കുമെന്ന് കരുതിയെങ്കിലും 2020 ബാച്ചിന്റെ പരീക്ഷ നടക്കാൻ ബാക്കിയുണ്ടെന്നു പറഞ്ഞ് പ്രഥമ ബാച്ചിലെ വിദ്യാർഥികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാർഥി യൂനിയൻ ആരോപിച്ചു. ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ തീരുമാനമെടുക്കുന്നതുവരെ സമരം തുടരുമെന്ന് കേരള ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിങ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
