തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ പഠന വകുപ്പുകളിലേയും സര്‍വകലാശാലാ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പി.ജി. പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് മെയ് 6വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റു വിശദാംശങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 017.
ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ബോര്‍ഡോ ഓഫ് സ്റ്റഡീസില്‍ നിന്നും വിവിധ ഫാക്കല്‍റ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ ഓഫീസ്, വെബ്‌സൈറ്റ്, കേരള ഗസറ്റ് എന്നിവയില്‍ നിന്നും ലഭ്യമാണ്.