JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 മെയ് 4മുതൽ നടത്തുന്ന സെക്കന്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് 2022 ഏപ്രിൽ 19വരെ
ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
2022 മെയ് 11മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷക്ക് 2022 ഏപ്രിൽ എട്ടു മുതൽ
ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ
ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി
ഏപ്രിൽ ഇരുപത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
നാലാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
മെയ് അഞ്ചു മുതൽ പതിമൂന്നു വരെയുള്ള തിയതികളിലായി നടക്കുന്ന നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.