പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.എസ്.സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് മാർച്ച്‌ 25ന്: പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിങ് രജിസ്‌ട്രേഷൻ

Mar 21, 2022 at 8:19 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എം.എസ്.സി നഴ്‌സിങ് പ്രവേശനത്തിനുള്ള സ്പോട്ട് ആലോട്ട്മെന്റ് മാർച്ച്‌ 25ന് നടക്കും. വിവിധ സർക്കാർ കോളേജുകളിൽ ഒഴിവുള്ള 11 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റാണ് 25ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കുക. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021-ലെ എം.എസ്‌.സി നഴ്‌സിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ വിടുതൽ സർട്ടിഫിക്കറ്റ് (TC), മറ്റ് അനുബന്ധ രേഖകൾ (പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഡാറ്റാ ഷീറ്റ്, തിരിച്ചറിയൽ, റാങ്ക്, കാറ്റഗറി) എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പരിഗണിക്കുക. യോഗ്യരായ അപേക്ഷകർ അന്നേദിവസം രാവിലെ 10.30നു മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം.
സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് 31നകം കോളേജിൽ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിശദ വിവരങ്ങൾ ഡി.എം.ഇ.യുടെ വെബ്‌സൈറ്റായ http://kerala.gov.in ൽ ലഭിക്കും.

\"\"

പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിങ്

പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി മാർച്ച് 23, 24 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

\"\"

Follow us on

Related News