JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരളസർവകലാശാല ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2021 (2008 സ്കീം, 2013 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ .
കേരളസർവകലാശാല 2022 മാർച്ച് മാസം 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ
സി.ആർ.സി.ബി.എസ് ബി.ബി.എ ലോജിസ്റ്റിക്സ് (റെഗുലർ 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല ബി.ടെക് ആറാം സെമസ്റ്റർ (2013 സ്കീം) സപ്ലിമെന്ററി
ഫെബ്രുവരി 2021, മൂന്നാം സെമസ്റ്റർ (2018 സ്കീം) റെഗുലർ ഏപ്രിൽ 2021 – – യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ്, കാര്യവട്ടം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക്
അപേക്ഷ് സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും
ഹാൾടിക്കറ്റുമായി കേരള സർവ്വകലാശാല ക്യാമ്പസിലെ റീവാലുവേഷൻ സെക്ഷനിൽ (ഇ.ജെvii) 2022 മാർച്ച് 8 മുതൽ 11 വരെയുള്ള പ്രവർത്തനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷ ഫീസ്
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ, 2017, 2018
& അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
പിഴയില്ലാതെ 2022 മാർച്ച് 9 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 14 വരെയും 400 രൂപ പിഴയോടുകൂടി മാർച്ച് 16 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
യു.ജി.സി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്
കേരള സർവകലാശാല ഗവേഷക യൂണിയനും ഐ.ക്യൂ.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന
യു.ജി.സി നെറ്റ് ജനറൽ
പേപ്പർ കോച്ചിംഗ് രജിസ്ട്രേഷൻ
ആരംഭിച്ചിരിക്കുന്നു. പ്രതിമാസം 8 ക്ലാസുകൾ വീതമുള്ള മൂന്നുമാസത്തെ കോച്ചിംഗ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രതിമാസം 150 രൂപ ഫീസിൽ കേരള യൂണിവേഴ്സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തിയതി 2022 മാർച്ച് 11. ക്ലാസുകൾ 2022 മാർച്ച് 12 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ
ഓൺലൈനായും ഓഫ്ലൈനായും പങ്കെടുക്കാവുന്നതാണ്. 150രൂപ പ്രതിമാസം ഫീസ്. വിശദവിവരങ്ങൾക്ക് : 8156912014, 7012794656