DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: കേരളസർവകലാശാല 2022 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്.ഡി.ഇ. – 2019 അഡ്മിഷൻ – റെഗുലർ, 2018 അഡ്മിഷൻ
ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി, 2017 അഡ്മിഷൻ – സപ്ലിമെന്ററി) സ്പെഷ്യൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർത്ഥികളുടെ പ്രാഫൈലിൽ ലഭ്യമാണ്. പുനർമൂല്യ നിർണ്ണയത്തിനുംസൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 3 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല 2021 മെയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. മലയാളം (റെഗുലർ – 2019 അഡ്മിഷൻ, ഇംപൂവ്മെന്റ് – 2018 അഡ്മിഷൻ, സപ്ലിമെന്ററി – 2017& 2018 അഡ്മിഷൻ – വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2022 മാർച്ചിൽ ആരംഭിക്കുന്ന ബി.ആർക്ക്. (2013 സ്കീം)
കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല മാർച്ച് 2 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (പെഷ്യൽ) എൽ.എൽ.ബി. ഡിഗ്രി, സെപ്റ്റംബർ 2021, മാർച്ച് 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (പെഷ്യൽ) എൽ.എൽ.ബി., സെപ്റ്റംബർ 2021 എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മാറ്റിവച്ച പ്രാക്ടിക്കൽ
കേരളസർവകലാശാല ജനുവരി 17, 18 തീയതികളിൽ തിരുവനന്തപുരം മണക്കാട് നാഷണൽ കോളേജിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24, 25 തീയതികളിൽ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്.സി
ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോവിഡ്
കാരണം മാറ്റിവച്ച വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 24, 25 തീയതികളിൽ തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ വച്ചും മാർച്ച് 2, 3 തീയതി
കളിൽ അമ്പലത്തറ നാഷണൽ കോളേജ്, കൊല്ലം എസ്.എൻ.വിമൻസ് കോളേജ് എന്നിവിടങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha