DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
കോട്ടയം: എംജി സർവകലാശാലയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും താഴെ നൽകുന്നു. ഒന്നാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം) (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കേളേജുകൾ) പരീക്ഷകൾ മാർച്ച് എട്ട് മുതൽ. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം. / എം.എ. / എം.സി.ജെ. / എം.എസ്.ഡബ്ല്യു. / എം.റ്റി.എ. / എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ മാർച്ച് 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
വാർത്തകൾ ചുരുക്കത്തിൽ കേട്ടറിയാം.. സമയം ലാഭിക്കാം!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ഒന്നാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി – സീപാസ് കോഴ്‌സ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എഡ്. – ദ്വിവത്സരം, (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം – എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012 – 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം..
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ.- എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
2021 ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ എം.എസ്.സി – മെഡിക്കൽ അനാട്ടമി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.