JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: സി.സി.എസ്.എസ്. – പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2004 മുതല്‍ 2008 വരെ പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഏപ്രില്‍ 5-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ഫെബ്രുവരി 16-ന് തുടങ്ങുന്ന എസ്.ഡി.ഇ. നവംബര്‍ 2020 ബിരുദ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളിനും സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2400288, 2407356
പുസ്തക പ്രകാശനം
കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ അത്‌ലറ്റിക് കോച്ചും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുമായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ \’ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ – കനല്‍വഴികള്‍ താണ്ടിയ വിസ്മയം\’ പുസ്തകം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. സിണ്ടിക്കേറ്റ് അംഗം കെ.കെ. ഹനീഫ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ്, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, വി. സ്റ്റാലിന്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, ഡോ. മുഹമ്മദ് അഷ്‌റഫ്, ഡോ. ശശി പീടികക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.