പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹോമിയോപ്പതി സപ്ലിമെന്ററി പരീക്ഷ, മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

Jan 6, 2022 at 8:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി 17മുതൽ
ആരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്ററി (2012 സ്കീം) പരീക്ഷക്ക് 2022 ജനുവരി 7വരെ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 10വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 11വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

2022 ഫെബ്രുവരി 7മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി.
മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് 2022 ജനുവരി
12 മുതൽ 19വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 20വരെയും,
335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 21വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2022 ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് 2022 ജനുവരി 7മുതൽ 17വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 19വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 21വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

തീസിസ് സമർപ്പണം

മേയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പോസ്റ്റ്ഗ്രാജുവേറ്റ് (എം ഡി & എം എസ്) ഡിഗ്രി റെഗുലർ പരീക്ഷയുടെ ഫൈനൽ തീസിസ് 3310/- രൂപ ഫീസോടുകൂടി 2022 ഫെബ്രുവരി 15 വൈകീട്ട് 5 വരെ സർവകലാശാലയിൽ സമർപ്പിക്കാം. 5515/-രൂപ ഫൈനോടുകൂടി
ഫൈനൽ തീസിസ് 2022 ഫെബ്രുവരി 23ന് വൈകീട്ട് 5വരേയും സമർപ്പിക്കാം.

പരീക്ഷാ തിയതി

2022 ജനുവരി പതിനേഴിന് തുടങ്ങുന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി
റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

2022 ജനുവരി മുപ്പത്തൊന്നിനു തുടങ്ങുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ്
ഒപ്ലേസ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

2022 ഫെബ്രുവരി 2ന് തുടങ്ങുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്ലേസ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തിയറി പരീക്ഷാ തിയതി

2022 ഫെബ്രുവരി മൂന്നിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്ലേസ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 പ്രവേശനം, 2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News