പ്രധാന വാർത്തകൾ
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം,സ്വാശ്രയ കോഴ്സ് പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Dec 13, 2021 at 3:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് 15 വരെ അപേക്ഷിക്കാം. റിസര്‍വേഷന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസിളവ് ലഭ്യമാണ്. ഫോണ്‍ 9745644425, 9946623509.

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ജനുവരി 5 മുതല്‍ ഫെബ്രുവരി 03 വരെ നടത്തുന്ന പരിശീലനത്തിലേക്ക് ഡിസംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407350, 7351 (http://ugchrdc.uoc.ac.in)

\"\"

സിന്റിക്കറ്റ് മീറ്റിങ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 15-ന് രാവിലെ സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ ചേരും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2022 ജനുവരി 5-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

\"\"

എന്‍ട്രന്‍സ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിന് നോണ്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷ 19-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

വിദൂരവിദ്യാഭ്യാസ വിഭാഗം 16-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് വെസ്റ്റ്ഹില്‍ സെന്റ് അല്‍ഫോന്‍സ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം.

\"\"

Follow us on

Related News