പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

പരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾ

Dec 4, 2021 at 8:52 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: 2021 സെപ്റ്റംബറിൽ നടന്ന നാലാം വർഷ ബി.എസ്.സി – മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ 9 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപാ നിരക്കിലും ഫീസടയ്ക്കണം.

\"\"

രണ്ടാം സെമസ്റ്റർ പരീക്ഷകൾ 16 മുതൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ 8 വരെയും, 525 രൂപ പിഴയോടെ ഡിസംബർ 9 -നും, 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10 -നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) ബിരുദ പരീക്ഷകൾ 2022 ജനുവരി 11 -ന് ആരംഭിക്കും.

\"\"

രണ്ടാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. -സൈബർ ഫോറൻസിക് (പുതിയ സ്കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇപ്രൂവ്മെന്റ് / റീ-അപ്പിയറൻസ്, 2018/2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും

ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (പഴയ സ്കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ – മെഴ്സി ചാൻസ്) ബിരുദ പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ പരീക്ഷകൾ 16 മുതൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും.

Follow us on

Related News