പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

വനിതാ സ്വാശ്രയ സംഘങ്ങൾക്ക് വായ്പ

Mar 12, 2020 at 1:32 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ വായ്പയ്ക്കായി പട്ടികജാതി വിഭാഗത്തിലെ വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽപ്പെട്ട വനിതാ സംരംഭകർ മാത്രം ഉൾപ്പെട്ട സ്വയം സഹായ സംഘങ്ങൾക്ക് വരുമാനദായക പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതിനാണ് വായ്പ.

\"\"

ഒരു സംഘത്തിൽ 10 മുതൽ 15 അംഗങ്ങൾ വരെയാകാം. കോർപ്പറേഷന്റെ വായ്പാ നിബന്ധനകൾക്ക് വിധേയമായി ഒരു സംഘത്തിന് പരമാവധി ആറ് ലക്ഷം രൂപ വരെ പദ്ധതി തുക അനുവദിക്കും. ഇതിൽ 2,40,000 രൂപ വരെ സബ്‌സിഡിയും 60,000 രൂപ ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന മൂന്ന് ലക്ഷം രൂപ വായ്പയും ആയിരിക്കും. രൂപീകരിച്ച ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിജയകരമായി പ്രവർത്തിച്ച് ഗ്രേഡിംഗ് കഴിഞ്ഞുള്ള സ്വയം സഹായ സംഘങ്ങൾക്കാണ് വായ്പ നൽകുക. ഗ്രേഡിംഗിന് സജ്ജമാകുന്ന സംഘങ്ങൾക്കും പദ്ധതിയിൽ അപേക്ഷ നൽകാം. വായ്പയുടെ തിരിച്ചടവ് കാലാവധി മൂന്ന് വർഷവും പലിശ നിരക്ക് ആറ് ശതമാനവുമാണ്. സംഘത്തിലെ അംഗങ്ങൾ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരും മുൻഗണനാവിഭാഗ വരുമാന പരിധിക്കുള്ളിൽപ്പെടുന്നവരുമായിരിക്കണം. പദ്ധതി തുക മൂന്ന് ലക്ഷം രൂപ അധികരിച്ചാൽ കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Follow us on

Related News

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...