പ്രധാന വാർത്തകൾ
അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

കോവിഡ് പ്രത്യേക പരീക്ഷ ഇനി ഇല്ല..മറ്റു പരീക്ഷകളും പുനർമൂല്യനിർണ്ണയവും: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Aug 12, 2021 at 5:16 pm

Follow us on

തേഞ്ഞിപ്പലം: കോവിഡുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയിരുന്ന കോവിഡ്-19 പ്രത്യേക പരീക്ഷ ഇനി മുതല്‍ ഉണ്ടാകില്ല. കോവിഡ് പോസീറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷക്ക് ഹാജരാകുന്നതിന് ആവശ്യമായ ഉത്തരവ് സര്‍വകലാശാല പുറത്തിറക്കി. അതുപ്രകാരം ആഗസ്ത് 11-ന് ശേഷമുള്ള പരീക്ഷകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകണമെന്നും കോവിഡ്-19 പ്രത്യേക പരീക്ഷ ഇനിമുതല്‍ ഉണ്ടാകില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

\"\"

അക്കാദമിക് പ്രോഗ്രാമുകള്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കേളേജ് സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി 2021-22 അദ്ധ്യയനവര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് പ്രോഗ്രാമുകള്‍ തുടങ്ങി. എത്തിക്‌സ് ആന്റ് മെത്തഡോളജി കോഴ്‌സ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചു. മാറി വരുന്ന ഇന്ത്യന്‍ അക്കാദമിക് സാഹചര്യത്തില്‍ ഗവേഷണത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതായും അതിനായി അവസരങ്ങള്‍ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ആര്‍.ഡി.സി. ഡയറകര്‍ ഡോ. ടി. എ. അബ്ദുള്‍ മജീദ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍  പുതുക്കിയ ടൈംടേബിള്‍ പ്രകാരം സപ്തംബര്‍ 8, 9, 10 തീയതികളില്‍ നടക്കും.

\"\"

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലാബ് ടെക്‌നോളജി നവംബര്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 16-നും മെഡിക്കല്‍ ബയകെമിസട്രി 17-നും തുടങ്ങും.

പരീക്ഷ

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം ജൂണ്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍യത്തിനു 18 വരെ അപേക്ഷിക്കാം.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ, ബി.സ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.  

Follow us on

Related News