തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എഡ്. സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പില്‍ സര്‍വകലാശാലക്കു കീഴിലെ എല്ലാ ബി.എഡ്. കോളജുകളിലേയും അദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ curecdocs@uoc.ac.in എന്ന ഇ-മെയിലില്‍ ജൂലൈ 7-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്.
ENGLISH PLUS https://wa.me/+919895374159
ഇന്റേണല്‍ മാര്‍ക്ക് അപ് ലോഡ് ചെയ്യാം
മൂന്നാം സെമസ്റ്റര്‍ ബി.വോക്. 2019 പ്രവേശനം നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും 2018 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടേയും 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്റ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ് ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ് സൈറ്റില്‍ ജൂലൈ 9വരെ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. ആന്‍റ് ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ അവസാന തീയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതികള്‍ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍
ഇ.എം.എം.ആര്‍.സി. ഡോക്യൂമെന്ററിക്ക് രണ്ട് വിദേശ പുരസ്‌കാരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ എം എം ആർ സി തയ്യാറാക്കിയ ബാംബൂ ബാലഡ്‌സ് എന്ന ഡോക്യൂമെൻ്റെറി രണ്ട് വിദേശ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഗോൾഡൻ ഹാർവെസ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട് ഫിലിമിനുള്ള അവാർഡും ബ്രസീലിലെ സാവോ പോളോയിൽ നടന്ന ടി.ഐ.എഫ്.എ. ഫിലിം ഫെസ്റ്റിവലിൽ മികച്ച സോഷ്യൽ അവയർനെസ്സ് റോൺസ് തിലാപിയ അവാർഡും ഇതിനു ലഭിച്ചു. സജീദ് നടുത്തൊടി ആണ് ഡോക്യൂമെൻ്റെറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. വിദേശ ചലച്ചിത്ര മേളകളിൽ നേരത്തെയും ഈ ഡോക്യുമെന്ററി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രകൃതി ജീവിതത്തിന്റെ സംഗീതമാകുന്നതും മുള കൊണ്ടുള്ള മ്യൂസിക് ബാൻഡിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും പ്രചാരണത്തിനുമായി നൈന ഫെബിൻ എന്ന സ്‌കൂൾ വിദ്യാർത്ഥിനിയുടെ വ്യതിരക്തമായ പ്രവർത്തനങ്ങളും ആണ് ഡോക്യൂമെന്ററിയുടെ ഉള്ളടക്കം.