പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പുനർമൂല്യനിർണയ ഫലങ്ങൾ, ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Apr 21, 2021 at 5:15 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബികോം/ബികോം അഡീഷണൽ സ്പെ ഷ്യലൈസേഷൻ/ബിബിഎ (സിയുസി ബിസിഎസ്എസ്) ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.കാലിക്കറ്റ് സർവകലാശാല എംഎസ് സി ഫുഡ് സയൻസ് ആന്റ് ടെൿനോളജി ഒന്നാംസെമസ്റ്റർ (സിയുസിഎസ്എസ്) ഡിസംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്സ് (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുംമെയ് മൂന്ന് വരെ അപേക്ഷിക്കാം.


കോഴ്സ്ഫീസ്
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം/ബിബിഎ/ബിഎസ്സി മാത്സ് എന്നീ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (2019 പ്രവേശനം, രണ്ടാംവർഷം) ട്യൂഷൻഫീസ് നൂറ് രൂപ പിഴയോടെയും അഞ്ചും ആറും സെമസ്റ്റർ (2018പ്രവേശനം , മൂന്നാം വർഷം ) 500 രൂപ പിഴയോടെയും ഏപ്രിൽ 30ന് മുമ്പായി ഓൺലൈനായി അടക്കേണ്ടതാണ്.

ബിപിഎഡ് രജിസ്ട്രേഷൻ തിയതി നീട്ടി

കാലിക്കറ്റ് സർവ്വകലാശാല ഒന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ് ) റഗുലർ/സപ്ലിമെന്ററി നവംബർ 2020 പരീക്ഷ (2018 പ്രവേശനം) യുടെ ഓൺലൈൻ രജിസ്ട്രേഷൻ തിയതി നീട്ടി.  പിഴകൂടാതെ മെയ് മൂന്ന് വരെയും 170 രൂപ പിഴയോട് കൂടി മെയ് ആറ് വരെയും ഫീസ് അടക്കാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയതി മെയ് ഏഴ്. അപേക്ഷ, എപിസി, ചലാൻ ഫോം എന്നിവ പരീക്ഷാഭവനിൽ എത്തിക്കേണ്ട അവസാന തിയതി മെയ് 7. ഇന്റേണൽ മാർക്ക് അപ്പ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് അവസാന തിയറി പരീക്ഷക്ക് ശേഷം 15 ദിവസം ലഭ്യമായിരിക്കും

\"\"

Follow us on

Related News