കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല 15-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 പരീക്ഷകള്‍ക്ക് കുന്ദമംഗലം ഗവണ്മെന്റ് കോളജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.
