കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
- കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്, രണ്ടാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21-ന് ആരംഭിക്കും.
- 2019 പ്രവേശനം അഫ്സല്‍ ഉലമ പ്രിലിമിനറി റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷ മെയ് 2020 ഫെബ്രുവരി 17-ന് ആരംഭിക്കും
ബിരുദപഠനം തുടരാന്‍ അവസരം
കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2015 മുതല്‍ 2018 വരേയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് ഒന്നു മുതല്‍ 5 സെമസ്റ്റര്‍ വരേയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി ആറാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 18-ന് മുമ്പായി അപേക്ഷിക്കണം. അഡ്മിഷന്‍ സംബന്ധിച്ച രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407357, 2407494
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി പഠന വിഭാഗത്തില്‍ എം.എ. ഫിലോസഫിക്ക് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് പകല്‍ 1 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാവണം
ഓണ്‍ലൈന്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളജുകളിലേയും ശാസ്ത്രവിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സ് 27-ന് ആരംഭിക്കും. താല്‍പര്യമുള്ള അധ്യാപകര്‍ 18-ന് മുമ്പായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359.