പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം; സ്‌പോട്ട് അലോട്ട്‌മെന്റിന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം

Dec 23, 2020 at 8:28 pm

Follow us on

തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. എസ്.സി/ എസ്.ടി/ ജനറല്‍ മറ്റു സംവരണ സീറ്റുകളിലേക്ക് മേഖലാ തലത്തിലാണ് അലോട്ട്‌മെന്റ് നടത്തുക. താല്‍പ്പര്യമുള്ളവര്‍ക്ക്‌ ഡിസംബര്‍ 23 മുതല്‍ 29 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. പുതുതായി ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരെ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിന് പരിഗണിക്കൂ. ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം നിശ്ചിത തിയതികളില്‍ രാവിലെ 10 മണിക്ക് അതത് വേദികളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തിയതികളും മേഖലകളും ചുവടെ ചേര്‍ക്കുന്നു

എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം മേഖല – 31.12.2020 (കേരള സര്‍വകലാശാല സെനറ്റ് ഹാള്‍,പാളയം)
കൊല്ലം മേഖല – 01.01.2021 ( എസ്.എന്‍.കോളജ്,കൊല്ലം)
ആലപ്പുഴ മേഖല – 01.01.2021 (സെന്റ്.ജോസഫസ്് വനിതാ കോളജ്, ആലപ്പുഴ)

ജനറല്‍ മറ്റു സംവരണ വിഭാഗക്കാര്‍ക്കായുള്ള സ്‌പോട്ട് അലോട്ടമെന്റ്

തിരുവനന്തപുരം മേഖല – 07.01.2021 (കേരള സര്‍വകലാശാല സെനറ്റ് ഹാള്‍,പാളയം)
കൊല്ലം മേഖല – 11.01.2021 ( എസ്.എന്‍.കോളജ്,കൊല്ലം)
ആലപ്പുഴ മേഖല -12.01.2021 (സെന്റ്.ജോസഫസ്് വനിതാ കോളജ്, ആലപ്പുഴ)
അടൂര്‍ മേഖല – 15.01.2021 ( സെന്റ്.സിറിള്‍സ് കോളജ്, അടൂര്‍)

\"\"

Follow us on

Related News