പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും

Dec 21, 2020 at 8:56 pm

Follow us on

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ,ബിരുദാനന്തരബിരുദ റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അവസാന വര്‍ഷ ബിരുദവും, ഒന്നും നാലും സെമസ്റ്റര്‍ ബി.എഡും, എല്ലാ ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് ആരംഭിക്കുന്നത്.

നിര്‍ദേശങ്ങള്‍

  1. ഡിസംബര്‍ 28 മുതല്‍ എല്ലാ അധ്യാപകരും കോളജുകളിലും പഠന വകുപ്പുകളിലും ഹാജരാകേണ്ടതാണ്.
  2. എല്ലാ കോളജുകളിലും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഹയര്‍ എഡ്യുക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതാണ്.
  3. ബിരുദ ക്ലാസുകളില്‍ ഒരേ സമയം 50 ശതമാനം കുട്ടികള്‍ക്കുള്ള പഠനസൗകര്യമാണ് ഏര്‍പ്പെടുത്തേണ്ടത്.
  4. കോളജുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 28ന് തന്നെ അതതു പ്രിന്‍സിപ്പള്‍മാര്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സ് കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ കേരളസര്‍വകലാശാല നടത്തിവന്ന എല്ലാ പഠന പ്രോഗ്രാമുകളും മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ തുടരുന്നതിനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കി.

\"\"

Follow us on

Related News