പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ച് വനിതാ കമ്മീഷന്‍

Dec 15, 2020 at 6:19 pm

Follow us on

തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ ഗവേഷണ പഠനം നടത്തുന്നതിന് കേരള വനിതാ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ പി.ജി ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഗവേഷണ പഠനം നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മേജര്‍/മൈനര്‍ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മേജര്‍ പഠനത്തിന് രണ്ട് ലക്ഷം രൂപയും മൈനര്‍ പഠനത്തിന് ഒരു ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ള തുക.

അപേക്ഷ തയ്യാറാക്കേണ്ട രീതി പരിശോധിക്കുന്നതിന് www.keralawomenscommission.gov.in എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 24 ആണ്.

ഗവേഷണത്തിനുള്ള വിഷയങ്ങള്‍

വൈവാഹിക പ്രശ്നങ്ങളുടെ മനഃശാസ്ത്ര വിശകലനം, ലൈംഗികക്കടത്തിലകപ്പെട്ട പെണ്‍ ഇരകള്‍, കോവിഡ് 19 പകര്‍ച്ചവ്യാധിവേളയില്‍ സ്ത്രീകള്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍

\"\"

Follow us on

Related News