തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറിയോ തത്തുല്യ പരീക്ഷകളോ പാസ്സായവർക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി, എസ്.സി, എസ്.റ്റി വിഭാഗക്കാർക്ക് മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. നാല് വർഷവും ആറു മാസവും നിർബന്ധിത ഇന്റർൺഷിപ്പും അടങ്ങിയതാണ് കോഴ്‌സിന്റെ കാലാവധി.
തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) എന്നീ കോളേജുകളിലേക്കാണ് അപേക്ഷകൾ സ്വീകരിച്ചത്. 2020 ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in 10 ന് വൈകിട്ട് 5 നകം കോളേജ് ഓപ്ഷനുകൾ നൽകേണ്ടതാണ്.