പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

Mar 6, 2026 at 6:03 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടി (FDDI)ൽ ഡിസൈൻ, ഫാഷൻ, റീട്ടെയിൽ, മാനേജ്മെന്റ് മേഖലകളിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കണക്കിലെടുത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ 12 ക്യാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, പാദരക്ഷാ നിർമ്മാണം, ഫാഷൻ ഡിസൈൻ, ലെതർ ഗുഡ്സ്, റീട്ടെയിൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ വാർത്തെടുക്കാനാണ് പുതിയ പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നത്. സ്‌പോർട്‌സ് ആൻഡ് ലൈഫ് സ്‌റ്റൈൽ ഫുട്‌വെയർ ഡിസൈൻ, ഹൈ ഫാഷൻ ഫുട്വെയർ തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെതർ ലൈഫ് സ്‌റ്റൈൽ ആൻഡ് പ്രോഡക്റ്റ് ഡിസൈൻ, ഡിജിറ്റൽ പ്രോഡക്റ്റ് ഡിസൈൻ ആൻഡ് വെർച്വൽ പ്രോട്ടോടൈപ്പിംഗ് തുടങ്ങിയ കോഴ്‌സുകളിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നൽകുന്നു. ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ മേഖലകളിലും പുതിയ കോഴ്‌സുകൾ ലഭ്യമാണ്. മാനേജ്മെന്റ് വിഭാഗത്തിൽ ഡാറ്റാ സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്റ് തുടങ്ങിയവയിൽ ബി.ബി.എ, എം.ബി.എ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.

ബിരുദ കോഴ്‌സുകൾക്ക് പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായോഗിക പരിശീലനത്തിനും വ്യവസായ ബന്ധിത പഠനത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സെലക്ഷൻ ടെസ്റ്റ് (AIST) വഴിയാണ് പ്രവേശനം. മെയ് 10നാണ് പ്രവേശന പരീക്ഷ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും. താൽപ്പര്യമുള്ളവർക്ക് http://fddiindia.com, https://admissions.fddiindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ എല്ലാ കോഴ്‌സുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും രജിസ്റ്റർ ചെയ്യാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9505555133, amit.pg@fddiindia.com

Follow us on

Related News

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

​ ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)...