പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെ

Nov 27, 2025 at 5:47 pm

Follow us on

തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ മാരിടൈം സെൻട്രൽ യൂണിവേഴ്സിറ്റി (IMU)യിൽ  പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ് ബൈ റിസേർച്ച്‌ പ്രോഗ്രാമുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഫുൾ ടൈം, പാർട്ട് ടൈം കോഴ്സുകളിലാണ് പ്രവേശനം. ആദ്യത്തെ രണ്ടുവർഷം 31,000 രൂപയും തുടർന്നുള്ള മൂന്നുവർഷം 35,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. ഫുൾ–ടൈം പിഎച്ച്ഡിക്ക് ആദ്യ മൂന്നുവർഷം 30,000 രൂപയാണ് ഫീസ്.  തുടർന്നുള്ള രണ്ടുവർഷം 40,000 രൂപ എന്ന ക്രമത്തിലും ഫുൾ–ടൈം ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് ആദ്യ നാലുവർഷം 30,000 രൂപ, തുടർന്നു രണ്ടുവർഷം 40,000 രൂപ എന്ന ക്രമത്തിലും വാർഷിക ഫീസ് ഉണ്ട്. പ്രവേശനഫീയും ഡിപ്പോസിറ്റും ഇതിന് പുറമേയാണ്. പാർട്–ടൈം പ്രോഗ്രാമുകൾക്ക് ഇവയെക്കാൾ ഉയർന്ന ഫീസാണ് നൽക്കേണ്ടത്. ഫുൾ–ടൈം / പാർട്–ടൈം എംഎസ് ബൈ റിസർച്ചിനു വർഷത്തിൽ 1.80 ലക്ഷം രൂപയടയ്ക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് http://imu.edu.in സന്ദർശിക്കുക.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)നുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താം. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

Follow us on

Related News