തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് കോഴ്സ് പ്രവേശനത്തിന്, ഒഴിവുള്ള എൻആർഐ സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഒക്ടോബർ 24ന് എൽബിഎസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് അലോട്മെന്റ്. http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 മണിക്കകം എൽബിഎസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രഓഫീസിലോ എൽ.ബി.എസ്. സെന്ററിന്റെ കളമശ്ശേരി റീജിയണൽ സെന്ററിലോ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എൻആർഐ ക്വാട്ട സംവരണത്തിന് വേണ്ടിയുള്ള മതിയായ രേഖകൾ ഉള്ളവർ മാത്രം സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടതുള്ളൂ. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെ
തിരുവനന്തപുരം: മെഡിക്കല്‍ പിജി കോഴ്സുകള്‍ക്കുള്ള കംബൈന്‍ഡ് എന്‍ട്രന്‍സ്...