പ്രധാന വാർത്തകൾ
അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചുഎംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു: പിന്നാലെ ബാനറുംച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കംഗുരുജ്യോതി സംസ്ഥാനതല പുരസ്‌കാരം ഡോ.എം. സി.പ്രവീണിന്ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷകേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾവിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശംസ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടിനവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചു

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

Oct 11, 2025 at 3:02 pm

Follow us on

തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനു മാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ

തിരുവനന്തപുരം:സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് റഗുലറായി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബർ 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ 31 വരെയും 100 രൂപ പിഴയോടെ നവംബർ 15 വരെയും ഫീസടച്ച് http://scolekerala.org മുഖേനെ രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369.

Follow us on

Related News