പ്രധാന വാർത്തകൾ
മോഡൽ കരിയർ സെന്റർ നവംബർ 16ന് പ്ലേസ്മെന്റ് ഡ്രൈവ് നടത്തും: രജിസ്ട്രേഷൻ 15വരെജർമ്മൻ റിക്രൂട്ട്‌മെന്റിൽ റെക്കോർഡിട്ട് നോർക്കയുടെ ട്രിപ്പിൾ വിൻ: ആഘോഷം നവംബർ 9ന്കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളുംകാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാംമൻ കീ ബാത് പ്രശ്നോത്തരി മത്സരം: അപേക്ഷ 15 വരെപഞ്ചവത്സര എൽഎൽബി അലോട്ട്മെന്റ്: രജിസ്ട്രേഷൻ 11വരെമെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാംസർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

Nov 8, 2024 at 7:00 pm

Follow us on

തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റർ ( 2015 സ്‌കീം – 2021 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സെ ) പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 18 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
🌎ഫൈനൽ എം.ബി.ബി.എസ്. പാർട്ട് – I ( 2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും / 2006 പ്രവേശനവും അതിന് മുമ്പുള്ളതും ) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ
🌎ഇന്റഗ്രേറ്റഡ് പി.ജി. (CBCSS – 2020 പ്രവേശനം മാത്രം) ഏഴാം സെമസ്റ്റർ നവംബർ 2023, എട്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 11, 13 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി, മലപ്പുറം.

പി.ആർ. 1633/2024

പരീക്ഷകൾ
🌎അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കുള്ള മൂന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി.കോം. ഹോണേഴ്‌സ്, ബി.ടി.എ., ബി.കോം. പ്രൊഫഷണൽ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എസ്.ഡബ്ല്യൂ., ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ഡെസ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
🌎രണ്ട്, നാല് സെമസ്റ്റർ (CUCSS – പാർട്ട് ടൈം & ഫുൾ ടൈം – 2016 സ്‌കീം – 2017 & 2018 പ്രവേശനം) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

അഞ്ച്, ആറ് സെമസ്റ്റർ (CCSS-2009 മുതൽ 2013 വരെ പ്രവേശനം) ബി.കോം. ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം
🌎രണ്ടാം സെമസ്റ്റർ (CBCSS PG) എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS PG SDE) എം.കോം. ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS & CUCBCSS UG ) ബി.എ., അഫ്സൽ-ഉൽ-ഉലമ, ബി.എസ് സി. ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News