തിരുവനന്തപുരം:2024 വർഷത്തെ പിജി നഴ്‌സിങ് കോഴ്‌സിലേയ്ക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നൽകാം. ഓപ്ഷൻ കൺഫർമേഷൻ / പുന:ക്രമീകരണം / ഒഴിവാക്കൽ എന്നിവയ്ക്കുളള നടപടിക്രമങ്ങൾ ഒക്ടോബർ 16ന് ഉച്ചയ്ക്ക് 2 മണി വരെ http://cee.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. ലഭിക്കുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി താൽക്കാലിക അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: http://cee.kerala.gov.in, ഫോൺ: 0471-2525300.
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ...









