പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻ

Sep 18, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യേണ്ടതുമാണ്.

പട്ടികജാതി/ പട്ടികവർഗ വിഭാഗം തെളിയിക്കുന്നതിന് തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി/ ഒ.ഇ.സി വിഭാഗക്കാർക്ക് കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ നൽകുന്ന ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർഥികൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി 04.10.2022 ലെ ജി.ഒ, (MS)No.23/2022/P&ARD പ്രകാരമുള്ള നിശ്ചിത ഫോർമാറ്റിലുള്ളത്) സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസ/ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനനസ്ഥലം രേഖബപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം). എന്നിവയാണ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ. ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്യ് ഉള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300

Follow us on

Related News