തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജിയിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ബിടെക്. അഗ്രികൾച്ചർ എൻജിനീയറിങ് കോഴ്സിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കും ബി ടെക് ഫുഡ് ടെക്നോളജിയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്കുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. KEAM റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താല്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജിയിൽ 13.09.2024 വെള്ളിയാഴ്ച രാവിലെ 12 മണിക്ക് മുമ്പായി ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെയും യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ് http://kau.in, http://kcaet.kau.in

മെഡിക്കല് പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെ
തിരുവനന്തപുരം: മെഡിക്കല് പിജി കോഴ്സുകള്ക്കുള്ള കംബൈന്ഡ് എന്ട്രന്സ്...